Wednesday 11 June 2014

ആര്‍ക്കാണ് മനുഷ്യനെ രക്ഷിക്കാന്‍ കഴിയുക????

ഒന്നാലോചിച്ചാല്‍ മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുകയാണ് വേണ്ടതെന്നു തോന്നുന്നു. 

ജാതിയേയോ മതത്തെയോ അല്ല എന്നും തോന്നുന്നു. 

ജാതിയും മതവും ഒക്കെ ഇന്ന് മനുഷ്യനെ കൂടുതല്‍ നല്ലവനാക്കേണ്ടതിനു പകരം വേര്‍പെടുത്തി ദുഷിപ്പിക്കുന്നു.

സമുദായ സ്നേഹവും ജാതിയും ഒന്നാണ്. വര്‍ഗീയതയും മതവും ഒന്നാണ്. 
അതാണ്‌ പറഞ്ഞത് ജാതിയും മതവും ഇന്ന് മനുഷ്യന്‍ എന്ന് കരുതുന്നവര്‍ക്ക് ആവശ്യമില്ല എന്ന്

വെറുതേ ഒരു അര്‍ഥവും ഇല്ലാത്ത ജാതിയും മതവും ഒക്കെ ചര്‍ച്ച ചെയ്തു വഴക്കടിച്ചിട്ടു എന്താ കാര്യം. ജാതിയും മതവും 2 മനോ രോഗങ്ങള്‍ ആണ്

പ്രപഞ്ചത്തിന് ഒരു ഈശ്വരനെ ഉള്ളൂ എന്നും മനുഷ്യരെല്ലാം ഒരുജാതിയാണെന്നും എല്ലാജീവജാലങ്ങള്‍ക്കും ഈ ലോകത്ത് തുല്ല്യ അവകാശം ആണെന്നും അറിയാന്‍ മനുഷ്യനും മതങ്ങളും പുരോഹിതവര്‍ഗ്ഗവും പരാജയപ്പെടുന്നു. അങ്ങനെ ലോകം നാശത്തിന്‍റെ വക്കിലേക്ക് നടന്നടുക്കുന്നു....

ആസുരം ലോകമൊന്നുണ്ടു
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നൂ മൃതരായതില്‍.

ആര്‍ക്കാണ് മനുഷ്യനെ രക്ഷിക്കാന്‍ കഴിയുക????



ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണ് നമ്മുടെ ആകെ ഭുമി
ഒന്നായ് പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്‍ക്കുമോമനകള്‍.

Thursday 5 June 2014

വൃക്ഷ തൈകള്‍ - കവിത - Adv മനോജ്കുമാര്‍

ഇന്ന് ഈ ഭൂമിയുടെ മാറിനെ വേരുകളാല്‍ തലോടുന്ന കുഞ്ഞു വൃക്ഷ തൈകളേ..
പുനര്‍ജ്ജനിയേകുക ആയിരമായിരം
നിബിഡ വനങ്ങള്‍ക്കു പുനര്‍ജ്ജനിയേകുക..
നിങ്ങള്‍തന്‍ തണല്‍ തേടി..
നിങ്ങള്‍തന്‍ കനി തേടി
ഞാന്‍ വരും... എന്റെ തലമുറകള്‍ വരും....
ഒരുകാറ്റിലെന്‍ ഹൃദയ താപം അകറ്റണേ..
ഒരുകറ്റിലൊരു കനി മധുരമേകീടണേ..
ഒരിറ്റുനീര്‍ത്തുള്ളി നിന്‍ പാദത്തില്‍ അര്‍പ്പിക്കുന്നു ഞാന്‍....
വളരുക മഹാവൃക്ഷമാകുക...മഹാവൃക്ഷമാകുക...