Thursday 31 July 2014

പ്രശ്നമോ? നമുക്കോ ? കൊള്ളാം !!!

ഈ ലോകത്ത് പ്രശ്നങ്ങള്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഉള്ളൂ... ഭൂരിപക്ഷത്തിനും പ്രശ്നങ്ങള്‍ ഇല്ല....

പൊതുവേ ആളുകള്‍ക്ക് സുഹിപ്പിച്ചും ചിരിച്ചു കാണിച്ചും പിറകില്‍ കൂടി പാരവച്ചും കളിപ്പിച്ചും ഒക്കെ ജീവിക്കാനറിയാം..

ഈ ലോകത്ത് അതരിയാത്തവര്‍ക്കൊക്കെ ആണ് പ്രശ്നങ്ങള്‍...

ദൈവം കയറാന്‍ മടിക്കുന്നിടത്ത് ചെകുത്താന്‍ നൃത്തം ചെയ്തു അറമാദിക്കും....

എന്നാലും  പ്രശ്നങ്ങള്‍ ഇല്ലെന്നു പറയുന്നത് ശരിയല്ല.

ഹ ഹ അതൊക്കെ സ്വന്തം സ്വാര്‍ഥത നിറവേറാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ ആണ്..
പണികള്‍ ഒന്നും എല്‍ക്കാഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍...


മലയാളി ഈ കാര്യത്തില്‍ ടോപ്‌ ആണ് ലോകത്തില്‍...

പ്രശ്നങ്ങള്‍ ഇല്ലാത്തവരില്ല എന്നാണെങ്കില്‍ അതിനു ഭേദങ്ങള്‍ ഉണ്ട്. പ്രശ്നങ്ങളില്‍ പലതും ന്യായമല്ല...

അവതീര്‍ണ്ണത

കാത്തിരിക്കൂ ...
കാത്തിരിക്കൂ ....
എന്ന് നീ പലപ്പോഴും പറഞ്ഞപ്പോള്‍..
എനിക്ക് ജരാനരകള്‍ വരുമെന്നും
ഞാന്‍ എന്നെ തന്നെ അറിയാതെ
ഏതോ വാത്മീകങ്ങള്‍ക്കുള്ളില്‍
സ്വയം ഞെരിച്ചമര്‍ത്തും എന്ന് നിനച്ചിരുന്നില്ല....
കാലം നിശ്ശബ്ദതയില്‍ കരവിരുതുകള്‍ മെനയുന്നു...
ശൂന്ന്യതയില്‍നിന്നും വരുന്നു...
ശൂന്ന്യതയിലേക്ക് പോകുന്നു....
ആകെവേ നോക്കിയാല്‍ എല്ലാം വരുത്തുപോക്കുകള്‍
വെറും കിനാക്കള്‍ മാത്രം....
സ്വപ്നാടനങ്ങള്‍ മാത്രം....
പ്രഭാതത്തിന്റെ നനുത്ത മൂടുപടം എന്നെ പൊതിയുമ്പോള്‍...
കുളിരുന്ന എന്‍റെ മേനിയും ഞാനും ഒരു സ്വപ്നമായിരുന്നു....
ആ സ്വപ്നത്തില്‍ നിന്നും ഞാന്‍ ഉണരുകയായി....
ഉണര്‍ത്തുപാട്ടുകള്‍ പാടണം...
കളകൂജനങ്ങള്‍ കേള്‍പ്പിക്കണം...
നിറങ്ങള്‍ നല്‍കണം ...
പ്രഭാതം ഒരുക്കണം...
പ്രകാശം പരത്തണം...
വര്‍ണ്ണങ്ങള്‍ വിരിയിപ്പിക്കണം....
ഞാന്‍ ഇതാ തുടങ്ങുകയായി.....

AN EARLY MORNING TRIP ON THE BACKWATERS KERALA INDIA.mpg

Tuesday 8 July 2014

Steve's Dome Home

One of the most courageous things you will ever see on a running track !...

Inspiring Heather Dorniden Takes a Fall But Still Wins the Race

This Runner Had A Painful Fall. Then She Stunned The Entire Crowd By Doing This! Unbelievable
.

വിധി

‘ഇതു വിധിയാണ് എന്നു പറയുന്നവന്‍ ഭീരുവും മൂഢനുമാണ്’ എന്നിങ്ങനെ സംസ്കൃതത്തില്‍ ഒരു പഴഞ്ചൊല്ലുണ്ട്. 

‘എന്റെ വിധിയെ ഞാന്‍ തന്നെ സൃഷ്ടിക്കും’ 

എന്നാണ് ബലവാന്മാര്‍ പറയുക. ആത്മീയമോ മാനസികമോ കായികമോ ആയ ദൌര്‍ബ്ബല്യം  ഉളവാക്കുന്ന യാതൊന്നിനെയും കാല്‍ വിരലുകൊണ്ടുപോലും തൊടാതിരിക്കുക.